Monday, January 01, 2007

 

2007 പിറക്കുംമ്പോള്‍

മലയാളം സ്വതന്ത്രമാകുന്നു

ഏഴ് വര്‍ഷം മുമ്പ്, ഒരു വക്കീലിനെ സംബന്ധിച്ചിടത്തോളം കംപ്യൂട്ടര്‍ ഒരു ഹൈടെക്ക് ടൈപ് റൈറ്റര്‍ മാത്രമായിരുന്നു. കൊടതിയിലേക്കുള്ള ഹരജികള്‍ ടൈപ് ചെയ്ത് ഈ കംപ്യൂടറില്‍ തന്നെ പ്രിന്ട്ും ചെയ്യേണ്ട ഗതികേടായിരുന്നു അന്ന് - കാരണം പല കംപ്യൂട്ടറുകളിലും പലവിധത്തിലുള്ള സോഫ്ട്ട്വേറുകളാണ് ഉപയോഗിച്ചിരുന്നത്.. മലയാള ഭാഷയെ സംമ്പന്ധിച്ചിടത്തോളം കടലാസിലേക്ക് അക്ഷരങ്ങള്‍ പകര്‍ത്തുവാനുള്ള ഉപാധി എന്നനിലയില്‍ നിന്ന് യതാര്‍ഥ സ്പെല്ല് ചെക്കിംഗ്, സോര്‍ട്ടിംഗ് എന്നിവ നടപ്പിലാക്കി നമ്മുടെ ഭാഷയില്‍ "അസ്സല്‍ കംപ്യൂട്ടിംഗ്" സാദ്ധ്യമാക്കിയതിന് നമുക്ക് ഒട്ടനവധി വ്യക്തികളോടും സംഘടനകളോടും കടപ്പാട് ഉണ്ട്.

ഇതില്‍‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത് സ്വതന്ത്ര സൊഫ്ട്ട് വേര്‍ പ്രതിഷ്ടാനം തന്നെ. കേരള സര്‍കാരില്‍ നിന്നും ലഭിച്ച ഗ്രാന്‍റ്റ് അവര്‍ ഗ്നോം എന്ന സോഫ്ട്ട്വേര്‍ കൂട്ടത്തിന്‍റെ മലയാളീകരണത്തിന് നിയോഗിച്ച വ്യക്തികള്‍ക്ക് ശംബളം നല്‍കുവാന്‍ ഉപയോഗിച്ചു. ആ പ്രോജക്റ്റിന്‍റെ ഭ്ഗമായാണ് ഗ്നൂവിന്‍‍റെ ഭാഗമായ libc6 യില്‍ സൊര്‍ട്ടിംഗ്, കൊള്ളേഷന്‍, ലോക്കേല്‍ ഡെഫിനിഷനുകള്‍, എന്നീവ നടപ്പിലായത്. തികച്ചും ആ പ്രോജക്റ്റില്‍ തങ്ങളുടെ സമയവും അധ്വാനവും തികചും സൌജന്യമായി വിനയോഗിച്ച വ്യക്തികളും ധാരാളം.

സ്വതന്ത്ര സോഫ്റ്റ് വേര്‍ പ്രതിഷ്ടാനത്തിന്‍റെ പ്രോജക്റ്റില്‍ ഉപയോഗിച്ചത് ടക് (TeX) ന്‍റെ ഭാഗമായി ലഭ്യമായിരുന്ന ജെറൊന്‍‍ ഹെല്ലിംഗ്മാന്‍റെ മലയാളം എന്ന പേരില്‍ തന്നെ അറിയപ്പെടുന്ന ഫോണ്ടുകളാണ്.

സ്വ. സോ. പ്ര. ന്‍റെ പ്രോജക്റ്റ് സര്‍കാര്‍ ഗ്രാന്‍റ്റിനൊപ്പം നിലച്ചുവെങ്ങിലും യാതൊരു സാംമ്പത്തിക സഹായവും ലഭിക്കാതെ, കാംക്ഷികാതെ, സിബു. സി. ജോണിയുടെ വരമൊഴി പ്രോജക്റ്റ് ഇന്നും നില കൊള്ളുന്നു. ഗ്നോം മലയാളീകരണത്തോളം; അഥവാ, അതിലും പ്രാധാന്യം അര്‍ഹിക്കുന്നതാണ് വരമൊഴി, കാരണം അത് നമുക്ക് തന്നത് അന്നു വരെ (ഇന്നും) നിലവിലുണ്ടായിരുന്ന 256 ബിറ്റ് എന്‍കേഡിംഗുകളെ അടിസ്ഥാനമാക്കിയുള്ള മലയാളം ഭാഷയിലെ ഡാറ്റ യൂണീകോഡിലെക്ക് മൊഴി മാറ്റം ചെയ്യുവാനുള്ള ഉപാധിയാണ്.

രചന ഫോണ്ടുകളുടെ സ്വതന്ത്ര ലൈസന്സിംഗാണ് (2) മലയാള ഭാഷയുടെ പുനരുജ്ജീവനത്തിന് ആക്കം കൂട്ടിയ അടുത്ത ചുവടു വെപ്പ്. ചില്ലാക്ഷരങ്ങളെ സംബന്ധിച്ച് രചന അക്ഷരവേദിയുമായി എനിക്ക് യൂണികോഡ് ലിസ്റ്റില്‍ നടക്കുന്ന അന്തമായ സംവാദങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ എന്തൊക്കെ തന്നെ ആയിരുന്നാലും മലയാളം ലിപി പുനരുജ്ജീവിപ്പിക്കാന്‍ രചന വേദിയിലെ അംഗങ്ങള്ട നല്‍‍കുന്ന സംഭാവന പ്രശംസാര്‍ഹം തന്നെ.

കെവിന്‍റെ അജ്ഞലി ഫോണ്ടുകളെ കുറിച്ചാണ് അടുത്തത് പറയാനുള്ളത് "serif" ശൈലിയിലുള്ള രചന ഫോണ്ടുകളും "sans-serif" ശൈലിയിലുള്ള അജ്ഞലി ഫോണ്ടുകളും എന്തു കൊണ്ടും മലയാളം ഭാഷയ്ക്ക് മുതല്‍ കൂട്ടാണ്. അജ്ഞലി ഫോണ്ടുകളുടെ കുറ്റമറ്റ എന്‍കോടിംഗ് ബ്ളോഗര്‍മാര്‍കിടയില്‍ അവയെ കൂടുതല്‍ പ്രിയംകരമാക്കുന്നു.

ഏറ്റവും ശ്രദ്ധേയമായ വസ്തുത സ്വതന്ത്ര ലൈസന്‍സ് പ്രകാരം ല്ഭ്യമാക്കിയിട്ടുള്ള സോഫ്റ്റ് വേറുകള്‍ തന്നെയാണ് ഏറ്റവും പ്രചാരത്തിലായിട്ടുള്ളത് എന്നതാണ്.

കംപ്യുട്ടിഗിലെ മലയാളത്തിന്‍റെ ചുവടു വെപ്പുകള്‍ എന്ത് അര്‍ഥത്തില്‍ കണ്ടാലും തുടക്കം മാത്രമാണ്. പ്രബുദ്ധരായ നമ്മള്‍ വെബ്ബിലും അല്ലാതെയും നല്ല മലയാളം ഉപയോഗിക്കണമെങ്കില്‍ ഇനിയും ബഹു ദൂരം പിന്നിടെണ്ടതുണ്ട്. ഓ. സി. ആര്‍, ടെക്സ്റ്റ് ടു സ്പീച്ച്, സ്ക്രീന് റീഡറുകള്‍‍, തെസൊറസ്, എന്നിവ ഇനിയും യതാര്‍ഥമാകുവാന്‍ ബാക്കിയാണ്. യൂണികോഡ് ലിസ്റ്റിലെ "കൂട്ടായ്മ" എല്ലാ അര്‍ഥത്തിലും ഇവ യതാര്‍ഥമാക്കുന്നതില്‍ നമ്മള്‍ പിന്തുടരും എന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഇവയെല്ലാം ഒരു സ്വതന്ത്ര ലൈസന്‍സ് പ്രകാരം തന്നം ലഭ്യമാകുമ്പോള്‍ നമ്മുടെ കൂട്ടായ്മ അവയിലെ ന്യൂനതകള്‍ പരിഹരിക്കുവാന്‍ ശ്രമിക്കുകയും തന്‍‍മൂലം മികച്ച സോഫ്ട്ട് വേറുകള്‍ നമുക്ക് ലഭ്യമാകുകയും ചെയ്യും. മേല്‍ പറഞ്ഞ കൂട്ടത്തിലെ ചിലതെങ്കിലും പുതിയ വര്‍ഷത്തില്‍ തന്നെ സാദ്ധ്യമാകും എന്ന് നമുക്ക് പ്രാര്‍ഥിക്കാം.


Comments: Post a Comment

Subscribe to Post Comments [Atom]





<< Home

This page is powered by Blogger. Isn't yours?

Subscribe to Comments [Atom]