Monday, December 25, 2006

 

Parasites

ഇത്തികണ്ണികള്

ഗ്നു സ്വ. അ. പ. ന്രെ (സ്വതന്ത്ര അനുവാദ പത്രം) പുതിയ പതിപ്പിനെ സംബന്ധിച്ച് റിച്ചാര്ഡ് സ്റ്റാള്മാനുമായുള്ള സ്വകാര്യ സംവാദത്തിനിടക്ക് ഞാന് അദ്ദേഹത്തോടു ചോദിച്ചു - രചിയിതാവ് തന്റെ പ്രോഗ്രാം സ്വ. അ. പ. പ്രകാരം പ്രകാശനം ചെയ്യുന്നു എന്ന് അവകാശപ്പെടുകയും എന്നാല്‍ സോര്സ് കോഡ് നല്കാതിരിക്കുകയും ചെയ്താല് സ്വാതന്ത്രയങ്ങള്ക്ക് അര്ഥമില്ലാതാവുകയും ഇപ്പോള് നടപടികള് ഒന്നും എടുക്കുവാന് സാധിക്കുയില്ലലോ? എന്ന്. അദ്ദേഹത്തിന്റെ മറുപടി വളരെ ചുടുലമായിരുന്നു. "അവര് ചെയ്യുന്നത് സ്വ. അ. പ. പ്രകാരം അനുവദനീയമാണ്. പക്ഷെ അവര് ചെയ്യുന്നത് ചതിയാണ്. ചതിയന്മാരെ സമുഹം തിരച്ചറിയുകയും അകറ്റിനിറുത്തുകയും ചെയ്യും" എന്നാണ് അദ്ദേഹം പറഞ്ഞത്. അവര് സ്വതന്ത്ര സോഫ്ട്ട്വേര് സമൂഹത്തിന്മേല് ഇത്തികണ്ണികളാണ്. കേട്ടപ്പോള് എനിക്ക് സംശയമായിരുന്നെങ്കിലും അത് സത്യമാണ് എന്ന് മനസ്സിലാകുവാന് അധികം താമസമുണ്ടായിരുന്നില്ല.

ഇതു പറയുവാന് കാരണം പഴയ ലിപിയുടെ തിരച്ചുവരവിനായി അശ്രാന്തം ശ്രമിക്കുന്ന ഒരു കൂട്ടത്തിനെ ഉപയോഗിച്ച് സ്വന്തം സാമ്പത്തിക-കച്ചവട താത്പര്യങ്ങള് വളര്ത്തുവാനുള്ള ഒരു വ്യക്തിയുടെ ശ്രമമാണ്. ആ കൂട്ടായ്മയുടെ സത്പേര് ഉപയോഗിച്ച് ഒരു ഓപറേറ്റിംഗ് സിസ്റ്റം ഇറക്കുന്നു എന്ന വാര്ത്തയാണ് ഒരു സുപ്രഭാതത്തില് മലയാളികളെ സ്വീകരിച്ചത്. അന്ന് മലയാളികള് ഒന്നടങ്കം സന്തോഷിച്ചിരിക്കണം. എന്നാല് ആ സന്തോഷം അധികം നാള് നീണ്ടു നിന്നില്ല. കാരണം വാര്ത്തക്കും പൊതുയോഗത്തിനും ശേഷം ഇപ്പോള് അതിനെകുറിച്ച് ഒന്നും പറഞ്ഞു കേള്കുന്നില്ല. സ്വതന്ത്ര സോഫ്റ്റ്വേറിനെ അടിസ്ഥാനമാക്കിയുള്ള അവരുടെ സോഫ്റ്റ്വേറിന്റെ സി.ഡി. പ്രകാശനം ചെയ്തുവെങ്കിലും അവര് നടപ്പിലാക്കിയ വ്യത്ത്യാസങ്ങള് ഇതുവരെ പൊതുവില് പ്രാപ്യമായ ഏതിങ്കിലും ഒരു വേര്ഷന് കണ്ട്റോള് സിസ്റ്റത്തിന്റെ വെളിച്ചം കണ്ടിട്ടില്ല. സ്വ. അ. പ. പ്രകാരം അവര് ചെയതത് അനുവദനീയമാണ്, പക്ഷെ സമൂഹത്തോട് അവര് കാണിക്കുന്നത് ചതിയാണ്. ആ ചതി സമൂഹം തിരച്ചറിഞ്ഞു. ഇപ്പോള് ആരും അതിനെ കുറിച്ച് സംസാരിച്ചു കേള്ക്കുന്നില്ല. സദ്ഉദ്ദേശ്യത്തേടുകൂടി ചെയ്യുന്ന പലതും ദുഷ്ട ബുദ്ധിക്ള് തട്ടി എടുക്കും എന്നതിന്റെ ഉദാത്ത ഉദാഹരണമാണ് ഈ സംഭവം.

ഇതു പറയുവാന് കാരണം (ഗ്നു) ലിനക്സ് ഓപറേറ്റിംഗ് സിസ്റ്റത്തില് ഇപ്പോള് ചില്ലുകള് നല്ലവിധം കാണാമല്ലോ, പിന്നെ എന്തിനാണ് അവക്ക് പ്രത്യെകം കോഡുകള് എന്ന ചൊദ്യവും അതിനുള്ള കെവിന്റെ മറു ചോദ്യത്തിന് യുണീകോഡ് ലിസ്റ്റിലെ നിശ്ശബ്ദതയുമാണ്.

നേരത്തെ പരമാര്ശിച്ച പത്ര വാര്ത്ത ശരിയാണെങ്കില് ഏതു ലിനക്സിലാണ് മലയാളം കൃത്യമായി കാണുന്നത് എന്ന കെവി യുടെ സംശയത്തിന് ഒരു മറുപടി ഉണ്ടാകണമായിരുന്നു. അത് ഇതുവരെ ലിസ്റ്റില് ഉണ്ടായിട്ടില്ല. കെവിക്ക് സ്വകാര്യമായി മറുപടി കിട്ടിയിട്ടുണ്ടെങ്കില് അത് പ്രസക്തവുമല്ല - കാരണം മറ്റുള്ളവരുടെ അധ്വാനത്തിന്റെ ഫലമാണ് ഗ്നൂ ലിനക്സ്. അതില് മാറ്റങ്ങള് വരുത്തി വിതരണം ചെയ്യുമ്പോള് ആ മാറ്റങ്ങള് സ്വകാര്യമായി വയ്ക്കുന്നത് അനുവദനീയമല്ല - ചതിയുമാണ്.

യൂണീകോഡ് ലിസ്റ്റില് കാണുന്ന സംവാദങ്ങളുടെ അടിസ്ഥാനത്തില്‍എനിക്ക് നേരത്തേ തന്നേയുള്ള ചില സംശയങ്ങള് ബലപ്പെട്ടു വരികയാണു്. എന്തു കൊണ്ടാണ് ചില്ലുകളുടെ കാര്യത്തിലെങ്കിലും മൈക്രോസോഫ്ട്ട് അവര് തന്നെ പറയുന്ന സ്റ്റാന്ഡേര്ഡുകള്ക്കു് വിപരീതമായി ചില്ലുകള് നടപ്പിലാക്കുന്നത്? (പ്രത്യേകം http://www.microsoft.com/typography/otfntdev/indicot/images/ind_haln2.gif കാണുക) എന്തുകൊണ്ടാണ് സ്വതന്ത്ര സോഫ്ട്ട്വേര് ഉണ്ടാക്കുന്നവര് - സ്വതന്ത്ര സോഫ്ട്ട്വേര് പ്രതിഷ്ഠാനത്തിന്റെ ഭാഗമായ പ്രോജക്റ്റുകളില് പോലും - മൈക്രോ സാഫ്റ്റിന്റെ (മനപൂര്വ്വം?) പ്രസിദ്ധീകൃതമായ ഓപ്പ്ണ് ടൈപ്പ് നിലവാരങ്ങള് നടപ്പിലാക്കണമെന്ന് നിര്ബന്ധം പിടിക്കുന്നത്? എന്തു കൊണ്ടാണ് മൈക്രോസോഫ്റ്റ് അവരുടെ തെറ്റുകള് തിരുത്താമെന്ന് പറഞ്ഞിട്ടും അത് ചെയ്യാതിരിക്കുന്നത്?

ഇതില് ഏറ്റവും വിതിത്രമായി തൊന്നിയിട്ടുള്ളത് ഒരേ വ്യക്തിയില് നിന്നും ഉള്ള ഈ 1 2 3 കത്തുകളാണ്.

എന്തു കൊണ്ടാണ് ആദ്യത്തെതും രണ്ടാമത്തെയും കത്തുകളിലെ അഭിപ്രായം മൂന്നാമത്തെ കത്തില് മാറിയത്? എന്തു കൊണ്ട് ബൈജു ആ മനം മാറ്റത്തിന് കാരണം പറഞ്ഞിട്ടില്ല?

സാധാരണ നിലക്ക് ഈ ചോദ്യങ്ങള്ക്കു് പ്രസക്തി ഇല്ല, പക്ഷെ ഇന്ഡിക്ക് ലിസ്റ്റില് ആവര്ത്തിച്ച് ഗ്നൂ ലിലക്സിലെ മലയാളം നടപ്പിലാക്കലിനെ കുറിച്ചു മാത്രം എന്തു കൊണ്ടാണ് ഇപ്പോള് ചോദ്യങ്ങള് വരുന്നത്? ഇത് ഉത്തരം കിട്ടാത്ത ചോദ്യമായി നിലകൊള്ളുന്നു.


Comments:
ഇതു വായിച്ചപ്പോള്‍ എനിക്കൊരു സംശയം;
ആണ്, ആണ്‍(ഇതു മാത്രമല്ല) ഇവ ഒന്നായിപ്പോകില്ലേ ?

(മലയാളം ഓപ്പറേറ്റിങ് സിസ്റ്റം?? അതു നിലവിലുണ്ടോ? ഉണ്ടെങ്കില്‍ എവിടുന്നു കിട്ടും, ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമൊ?)
 
അതു് അശുദ്ദമായ മലയാളമാണു്. നല്ല മലയാളം എഴുതുമ്പോളു് സംവൃത്തോകാരം ഉപയോഗിക്കണം - ദാ ഇങ്ങനെ.

ഇന്ഡിക്കു് ലിസ്റ്റില് റാല്മിനോവു് പറയുന്നതു് അതു് ആണു്.. ഗണേശനു് പറയാനുള്ളതു് സംവൃത്തോകാരം ഉപയോഗിക്കേണ്ടിടത്തു് ഉപയോഗിച്ചാലു് ചില്ലുക്ളു് ആവശ്യമില്ലാ എന്നാണല്ലോ.

മലയാളം ഓപറേറ്റിംഗു് സിസ്റ്റത്തെ പറ്റിയുള്ള ചോദ്യത്തിന്റെ ഉത്തരം രാജീവു് സെബാസ്റ്റ്യനു് പറയാനു് പറ്റും. ഹുസ്സൈനു് സാറിനും അതിനെ കുറിച്ചു അറിവു് കാണണം - കാരണം രചനയുടെ ഇനു്റ്റരു് നെറ്റ് സംവാദം നയിക്കുന്നതു് അവരു് രണ്ടാളു് കൂടിയാണല്ലോ.

പിന്നെ, എന്നെയും "ഞങ്ങള് കൊച്ചിക്കാരു് (സംവൃത്തോകാരം ഉപയോഗച്ചാലു് ചില്ലു് വേണ്ട!!!) കൂട്ടത്തിലു് ചേരു്ക്കാമോ? ഞാനു് അയ്യപ്പനു്കാവിലാണു് താമസം.
 
ദാ എന്‍റെ ഇമെയില്‍ sreenisreedharan@gmail.com
ഒരു ഇമെയില്‍ അയക്കൂ.

(ഞാന്‍ പച്ചാളത്താ താമസം :)
 
പച്ചാളമേ...ഇതേതാ ഈ വക്കീല്‍..?
ഞങ്ങളുടെ “പട്ടരു” തന്നെയാണോ...അതോ ഇനി വേറെ വല്ല...?
 
സിനു,
സ്വാഗതം!
ബ്ലോഗിന്റെ പേര് മലയാളത്തിലാക്കിയാല്‍ മലയാളം ബ്ലോഗുകളുടെ ലിസ്റ്റില്‍ താങ്കളുടെ ബ്ലോഗും ഉള്‍പ്പെടുത്താമായിരുന്നു. പിന്മൊഴി സെറ്റിങ്സ് ചെയ്തിരിക്കുമല്ലോ. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഈ ലിങ്കുകള്‍ ഉപകരിയ്ക്കും എന്ന് കരുതുന്നു.
1)http://ashwameedham.blogspot.com/2006/07/blog-post_28.html
2)http://malayalam-blogs.blogspot.com/
3)http://howtostartamalayalamblog.blogspot.com/
 
മഹേഷ് ക്ഷമിയ്കൂ പേര് കോപ്പി പേസ്റ്റ് ചെയ്തപ്പോള്‍ മാറിപ്പോയതാണ്. :-)
 
പ്രിയപ്പെട്ടവരെ, എനിക്ക് പലതും പറയാനുണ്ട്. പലരൊടും ആയിട്ടാണ് പറയാന്‍ ഉള്ളത്. അതില്‍ ചിലര്‍ക്ക് മലയാളം അറിയുകയില്ല. അതുകൊണ്ട് ആംഗലേയത്തില്‍ പറയേണ്ടി വരും. അതുകൊണ്ട് ഈ ബ്ലോഗ് മലയാളത്തില്‍ മാത്രമായി മാറ്റുവാന്‍ പ്രയാസമുണ്ട്. തനി മലയാളത്തില്‍‍ ഒരു ബ്ലോഗ് തുടങ്ങണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ സമയം ഒരു പ്രശ്നം തന്നെ. പിന്നെ, മുമ്പ് പറഞ്ഞ പോലെ, ഇന്ഡിക്ക് ലിസ്റ്റില്‍ ഗണേശന്‍ പറയുന്നതു പൊലെ, അനുചിതമായ യൂണീകോഡില്‍ ലഭ്യമായ വിവരങ്ങള്‍ വര്‍ധ്ധിക്കും തൊറും പ്രയാസങ്ങല്‍ ഒട്ടനവധിയാണ്.
 
Post a Comment

Subscribe to Post Comments [Atom]





<< Home

This page is powered by Blogger. Isn't yours?

Subscribe to Posts [Atom]